

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജിന് കീഴിലുളള വൈറോളജി റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സ് ലബോറട്ടറിയുടെ വിഎച്ച്എഫ് പ്രൊജക്ടില്‍, പ്രൊജക്ട് ടെക്‌നീഷ്യന്‍ III ആയി ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. പ്രതിമാസ വേതനം 18,000. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്കായി കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജിന്റെ ഓഫീസില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 30 ന് രാവിലെ 10.30 ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2350216, 0495-2350200.
إرسال تعليق