പാലക്കാട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, പട്ടികവര്‍ഗത്തിന് മാത്രമായുള്ള പ്രത്യേക റിക്രൂട്ട്മെന്റ്) 305/2022 കാറ്റഗറി നമ്പര്‍ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് 2022 ഏപ്രില്‍ 28 ന് നടത്തിയ ഒ.എം.ആര് പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 29 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ പേരും ഡിസംബര്‍ ഒന്‍പതിന് രാവിലെ 9.30 ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. അര്‍ഹരായവര്‍ക്ക് എസ്.എം.എസ്/ പ്രൊഫൈല്‍ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണ്‍: 0491 2505398.
എല്‍.പി സ്കൂള്‍ ടീച്ചര്‍: പി.എസ്.സി അഭിമുഖം ഡിസംബര്‍ ഒന്‍പതിന്
തൊഴിൽ വാർത്തകൾ
0
Post a Comment