സാമൂഹ്യനീതി വകുപ്പിൽ തിരുവനന്തപുരം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷിക്കാം.എം.എസ്.ഡബ്ല്യൂ, ബിരുദവും, സാമൂഹ്യ പ്രവർത്തന മേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും. ഇന്റർവ്യൂ തീയതിയിൽ 40 വയസ് കവിയാൻ പാടില്ല. ആറുമാസത്തേക്കാണ് നിയമനം. ഓണറേറിയമായി പ്രതിമാസം 29,535 (ഇരുപത്തി ഒമ്പപതിനായിരത്തി അഞ്ഞൂറ്റി മുപ്പത്തി അഞ്ച്) രൂപ ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 19 രാവിലെ 10 മണിക്ക് പൂജപ്പുര ചാടിയറ റോഡിൽ, ആശാഭവൻ ഫോർ മെൻ എന്ന സ്ഥാപനത്തിന് സമീപം ഗവ. ഒബ്‌സെർവേഷൻ ഹോം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂന് ഹാജരാകേണ്ടതാണ്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ ഉത്തരവുകൾക്ക് വിധേയമായിരിക്കും കരാർ നിയമനം. നിയമനം ലഭിക്കുന്ന ഉദ്യോഗാർഥിയെ നിർദ്ദിഷ്ട എഗ്രിമെന്റ് അടിസ്ഥാനത്തിൽ മാത്രം ജോലിയിൽ പ്രവേശിപ്പിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ പ്രൊബേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2342786.
إرسال تعليق