Join Our Whats App Group

ഫാക്കല്‍റ്റി ഇന്റര്‍വ്യു: അപേക്ഷ ക്ഷണിച്ചു


 

പത്തനംതിട്ട: ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങള്‍ പി.എസ്.സി പരിശീലനം നല്‍കുന്നതിലേക്ക് ഫാക്കല്‍റ്റികളെ തിരഞ്ഞെടുക്കുന്നതിനായും നിലവിലെ ഫാക്കല്‍റ്റി നവീകരിക്കുന്നതിനായും യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ബിരുദമോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരോ ആയിരിക്കണം.

അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോമില്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം 15നകം പ്രിന്‍സിപ്പാള്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്സ്, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബില്‍ഡിംഗ് തൈക്കാവ്, പത്തനംതിട്ട, പിന്‍ 689 645 എന്ന വിലാസത്തിലോ നേരിട്ടോ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 9447 049 521, 9961 602 993.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group