ആലപ്പുഴ: അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) നടത്തുന്ന ദേശി കോഴ്സിന് പരിശീലനം നല്‍കുന്നതിനായി ഫസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ കാര്‍ഷിക മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൃഷി വകുപ്പില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഗ്രിക്കള്‍ച്ചര്‍ ബിരുദധാരികള്‍ക്കും ആലപ്പുഴ ജില്ലക്കാര്‍ക്കും മുന്‍ഗണന.
പ്രതിമാസം 17,000 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 10-ന് രാവിലെ 10 മണിക്ക് ആലപ്പുഴ ആത്മ ഓഫീസില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0477 2962961, 9383471983.
Post a Comment