Join Our Whats App Group

എന്‍.സി.ഇ.ആര്‍.ടിയില്‍ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; 292 ഒഴിവുകളാണുള്ളത്


നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്നിങ്ങില്‍ (എന്‍.സി.ഇ.ആര്‍.ടി) അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 292 ഒഴിവുകളാണുള്ളത്. ന്യൂഡല്‍ഹിയിലും അജ്മീര്‍, ഭോപാല്‍, ഭുവനേശ്വര്‍, മൈസൂരു, ഷില്ലോങ് യൂണിറ്റുകളിലുമാണ് അവസരം. പ്രൊഫസര്‍-40, അസോസിയേറ്റ് പ്രൊഫസര്‍-97, അസിസ്റ്റന്റ് പ്രൊഫസര്‍-155 എന്നിങ്ങനെയാണ് ഒഴിവുകള്‍.

വകുപ്പുകള്‍: സൈക്കോളജി, സൈക്കോളജി/ എജുക്കേഷന്‍, എജുക്കേഷന്‍, എജുക്കേഷണല്‍ സ്റ്റാറ്റിസ്റ്റിക്സ്, ചൈല്‍ഡ് ഡെവലപ്മെന്റ്, ഫിസിക്സ്, മാത്തമാറ്റിക്സ്, സുവോളജി, കെമിസ്ട്രി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്, സോഷ്യോളജി, ഹിസ്റ്ററി, കൊമേഴ്സ് (ബിസിനസ്സ് സ്റ്റഡീസ്), പൊളിറ്റിക്കസല്‍ സയന്‍സ്, ഇക്കണോമിക്സ്, ജിയോഗ്രാഫി, ഫിസിക്കല്‍ എജുക്കേഷന്‍, പോപ്പുലേഷന്‍ സ്റ്റഡീസ്, ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, സംസ്‌കൃതം, കന്നഡ, ഒഡിയ, ആര്‍ട്ട് എജുക്കേഷന്‍, ആര്‍ട്സ് (തിയേറ്റര്‍/ പെര്‍ഫോമിങ് ആര്‍ട്സ്), ലാംഗ്വേജ് എജുക്കേഷന്‍ (ഹിന്ദി/ഇംഗ്ലീഷ്/ഉറുദു/സംസ്‌കൃതം/ലിംഗ്വിസ്റ്റിക്സ്), കംപ്യൂട്ടര്‍ സയന്‍സ്/സോഫ്റ്റ് വേര്‍ ഡെവലപ്മെന്റ്, എന്റര്‍പ്രീണര്‍ഷിപ്പ് മാനേജ്മെന്റ്, ഹോം സയന്‍സ് (ഹോം സയന്‍സ്, ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍), ബയോസയന്‍സ്/ബയോ ടെക്നോളജി/ഹെല്‍ത്ത് സയന്‍സ്/ഫാര്‍മസി, അഗ്രികള്‍ച്ചര്‍ (അനിമല്‍ ഹസ്ബെന്ററി/ഫിഷറീസ്/സെറികള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍), മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍/ഐ.ടി, ബിസിനസ്സ് മാനേജ്മെന്റ്, ബാങ്കിങ് ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി-ട്രാവല്‍ ആന്‍ഡ് ടൂറിസം, സെക്യൂരിറ്റി/ ഡിഫന്‍സ് സയന്‍സ്/മിലിട്ടറി സയന്‍സ്, ഫുഡ് ടെക്നോളജി ആന്‍ഡ് പ്രൊസസ്സിങ്, ലൈബ്രേറിയന്‍, അസിസ്റ്റന്റ് ലൈബ്രേറിയന്‍, വൊക്കേഷണല്‍ എജുക്കേഷന്‍, ഓഫീസ് മാനേജ്മെന്റ്/ സ്റ്റെനോഗ്രാഫി, മറാത്തി, ബംഗാളി.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 28.
 വിശദവിവരങ്ങള്‍ www.ncert.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. 

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group