നന്തൻകോട് സ്വരാജ്ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മിഷണറേറ്റിൽ പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) സ്‌റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ഐ.ടി പ്രൊഫഷണലിനെ നിയമിക്കുന്നു. ഐ.ടി/ കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലെ ബി.ടെക് ബിരുദം, ഡിഗ്രി തലത്തിൽ മാത്തമറ്റിക്‌സിൽ മെയിൻ/ സബ്‌സിഡിയറി പഠിച്ചതിന് ശേഷമുള്ള റഗുലർ എം.സി.എ എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്രാവിഷ്‌കൃത പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃകയും മറ്റ് വിശദാംശങ്ങളും www.rdd.lsgkerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഒക്ടോബർ 6ന് വൈകിട്ട് അഞ്ചിന് മുമ്പായി ഗ്രാമവികസന കമ്മിഷണർ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം-03 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.
ഐ.ടി പ്രൊഫഷണൽ നിയമനം..
Ammus
0
Post a Comment