തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനിയറിങിൽ (സി.ഇ.ടി) യിൽ രസതന്ത്ര വിഭാഗത്തിൽ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. മൂന്ന് മാസത്തേക്കാണ് നിയമനം. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റും ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ ഏഴിനു രാവിലെ 10നു രസതന്ത്ര വിഭാഗത്തിൽ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സൽ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2515561.
إرسال تعليق