തിരുവനന്തപുരം: അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കണ്ടറി തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകർ. നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വച്ച് സെപ്റ്റംബർ 30 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നതാണ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം സ്‌കൂളിൽ കൃത്യസമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: 0472 2812686 മൊബൈൽ 9400006460.
ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം; അഭിമുഖം 30ന്
തൊഴിൽ വാർത്തകൾ
0
إرسال تعليق