Join Our Whats App Group

അഡ്മിനിട്രേറ്റിവ് ഓഫിസർ ഒഴിവ്..


സിമെറ്റ് ഡയറക്ടറേറ്റിൽ ഒഴിവുള്ള അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയേറ്റിലെ ജോയിന്റ് സെക്രട്ടറിയോ, അതിന് മുകളിലോ ഉള്ള തസ്തികകളിൽ നിന്നോ, സർക്കാർ സർവീസിലെ സമാന തസ്തികകളിൽ നിന്നോ വിരമിച്ച 60 വയസ് പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം പ്രതിമാസം 35,300 രൂപ. താത്പര്യമുള്ളവർ www.simet.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന അപേക്ഷാഫോം പൂരിപ്പിച്ച്, ബയോഡാറ്റാ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പെൻഷൻ പേയ്‌മെന്റ് ഓർഡറോ, സമാന രേഖകളുടെ പകർപ്പ് എന്നിവ സഹിതം ഡയറക്ടർ, സിമെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ഓഗസ്റ്റ് 5ന് മുമ്പ് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2302400.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group