Join Our Whats App Group

പൈനാവ് കേന്ദ്രത്തിലെ ഐ.എച്ച്.ആർ.ഡി കോഴ്‌സുകൾ..


സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന താഴെപറയുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ജൂലൈ 31 വരെ ദീർഘിപ്പിച്ചു.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.എ  2 സെമസ്റ്റർ) ഡിഗ്രിയാണ് യോഗ്യത. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ 1 സെമസ്റ്റർ) പ്ലസ്ടുവാണ് യോഗ്യത. അഡ്വാൻസ്ഡ്  ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് (എ.ഡി.ബി.എം.ഇ  1 സെമസ്റ്റർ) Pass in Degree in Electronics or allied subjects / Three year Diploma. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് (CCL iSc) പത്താം ക്ലാസ് പാസായിരിക്കണം.

അവസാന തീയതി ജൂലൈ 31. SC/ST/OEC/OBC(H) വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക്  ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. https://forms.gle/axtYrThGgfTFDTsq8 ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in സന്ദർശിക്കുക, 04862 232 246/ 297 617, 8547005084, 9495276791  എന്നീ നമ്പറുകളിൽ വിളിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group