Join Our Whats App Group

ഐസിഫോസ്സിലെ ഗവേഷണ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം..


ഐ.ടി വകുപ്പിനു കീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐ.സി ഫോസിന്റെ ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐ.ഒ.റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്,  മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് എന്നിവയിലെ പ്രോജക്ടുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിസേർച്ച് അസോസിയേറ്റ്, റിസേർച്ച് അസിസ്റ്റന്റ് ഒഴിവുകളാണുള്ളത്.

പ്രവൃത്തിപരിചയവും ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്‌സി/ എം.എസ്‌സി/ എം.സി.എ/എം.ബി.എ/ എം.എ ബിരുദധാരികൾക്ക് ജൂലൈ ആറിന് ഐസിഫോസിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം.

കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർ നവീന ആശയങ്ങൾ രൂപപ്പെടുത്തുന്നതിന്  FOSS ഇന്നവേഷൻ ഫെലോഷിപ്പ് 2022 പ്രോഗ്രാമിലേക്ക് ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്‌സി/ എം.എസ്‌സി/ എം.സി.എ/എം.ബി.എ/ എം.എ ബിരുദധാരികൾക്ക് ജൂലൈ എട്ടിന് ഐസിഫോസിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും  ബയോഡാറ്റയുമായി  പങ്കെടുക്കാം. കൂടുതൽവിവരങ്ങൾക്ക്: https://icfoss.in,  0471-2700012/13/14, 0471-2413013, 9400225962.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group