Join Our Whats App Group

കേരള ദേവസ്വം ബോർഡ് (കെഡിആർബി ) റിക്രൂട്ട്മെന്റ് 2022


 


ഗുരുവായൂർ ദേവസ്വത്തിൽ വിവിധ തസ്തികകളിൽ 22 ഒഴിവുകളുണ്ട് ആ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജൂലൈ 30-ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ നൽകണം. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുറത്തിറക്കിയ തൊഴിൽ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നു. ഹിന്ദു മതത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാൻ സാധിക്കുക.

 ജോലിയുടെ വിശദാംശങ്ങൾ

  • ബോർഡ്: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
  • ജോലി തരം: കേരള സർക്കാർ
  • വിജ്ഞാപന നമ്പർ: 62/R2/2022/KDRB
  • നിയമനം: സ്ഥിര നിയമനം
  • ആകെ ഒഴിവുകൾ: 22
  • തസ്തിക: —
  • ജോലിസ്ഥലം: ഗുരുവായൂർ
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ജൂൺ 29
  • അവസാന തീയതി: 2022 ജൂലൈ 30

 ഒഴിവുകളുടെ വിശദാംശങ്ങൾ

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുറത്തിറക്കിയ തൊഴിൽ വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി ഏകദേശം 22 ഒഴിവുകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

✦ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ): 03

✦ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്.II : 03

✦ വാച്ച്മാൻ: 13

✦ കൊമ്പ് പ്ലെയർ: 02

✦ ഇലത്താളം പ്ലെയർ: 01

കാറ്റഗറി നമ്പർ

✦ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ): 09/2022

✦ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്.II : 10/2022

✦ വാച്ച്മാൻ: 11/2022

✦ കൊമ്പ് പ്ലെയർ: 12/2022

✦ ഇലത്താളം പ്ലെയർ: 13/2022

 പ്രായപരിധി 

✦ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്ക): 25 – 36 വയസ്സ് വരെ

✦ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്.II : 18-36

✦ വാച്ച്മാൻ: 18-36 വയസ്സ് വരെ

✦ കൊമ്പ് പ്ലെയർ: 20-36 വയസ്സ് വരെ

✦ ഇലത്താളം പ്ലെയർ: 20-39 വയസ്സ് വരെ

പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽ പെട്ടവർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

1. അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ)

അംഗീകൃത സർവകലാശാലയിൽ നിന്ന് ലഭിച്ച ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലുള്ള ബിടെക് ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

2. ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് II

› ഏഴാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം

› ഏതെങ്കിലും പ്രശസ്തമായ ഹോസ്പിറ്റലിൽ ഹോസ്പിറ്റൽ അറ്റൻഡന്റായുള്ള രണ്ട് വർഷത്തെ പ്രവൃത്തിപരിചയം

3. വാച്ച്മാൻ

› ഏഴാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത

› സ്ത്രീകളും ഭിന്നശേഷിക്കാരും ഈ തസ്തികയിലേക്ക് അപേക്ഷിക്കുവാൻ അർഹരല്ല

4. കൊമ്പ് പ്ലെയർ

› മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം

› ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദ്ദിഷ്ഠ പഠനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച 5 വർഷത്തെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്.

5. ഇലത്താളം പ്ലെയർ

› മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം

› ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദ്ദിഷ്ഠ പഠനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച 5 വർഷത്തെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്.

› ഈഴവ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക

 ശമ്പളം

✦ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ): 55,200 – 1,15,300/-

✦ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്.II : 23,000 – 50,200/-

✦ വാച്ച്മാൻ: 23,000 – 50,200/-

✦ കൊമ്പ് പ്ലെയർ: 26,500 – 60,700/-

✦ ഇലത്താളം പ്ലെയർ: 26,500 – 60,700/-

അപേക്ഷാ ഫീസ്

  • 300 രൂപയാണ് അപേക്ഷാ ഫീസ്
  • പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 200 രൂപ
  • കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പെയ്മെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി ഫീസ് അടക്കേണ്ടതാണ്
  • അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 750 രൂപയാണ് (SC/ST-500) അപേക്ഷാ ഫീസ്

 തിരഞ്ഞെടുപ്പ് നടപടിക്രമം

  • ഒഎംആർ പരീക്ഷ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  • ഇന്റർവ്യൂ

 എങ്ങനെ അപേക്ഷിക്കാം?

› ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്

› വെബ്സൈറ്റിലെ ഹോം പേജിലുള്ള “ഓൺലൈനിൽ അപേക്ഷിക്കുക” എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്

› അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 3 മാസത്തിനകം എടുത്തതായിരിക്കണം. ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ തുടർന്നുള്ള അപേക്ഷ സമർപ്പണത്തിനും ഉപയോഗിക്കാവുന്നതാണ്

› പ്രൊഫൈലിലെ പ്രിന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉദ്യോഗാർഥിക്ക് താൻ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

› അപേക്ഷ സബ്മിറ്റ് ചെയ്യുന്നതിനുമുൻപ് താൻ സമർപ്പിച്ചിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടത് ഉദ്യോഗാർഥിയുടെ ചുമതലയാണ്.

› അപേക്ഷാഫീസ് ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് അടക്കാവുന്നതാണ്. ഒരിക്കൽ അടച്ച അപേക്ഷാഫീസ് യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.

› വിദ്യാഭ്യാസ യോഗ്യത, ജാതി, പരിചയം, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.


Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group