Supreme Court Recruitment 2022 for Junior Court Assistant : സുപ്രീംകോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റിന്റെ 210 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗ്രൂപ്പ് ബി, നോൺ ഗസറ്റഡ് തസ്തികയാണ്.
Job Summary | |
---|---|
Job Role | Junior Court Assistant |
Qualification | Bachelor Degree |
Total Vacancies | 210 |
Salary | Rs.63,068/- per month (including HRA) |
Experience | Freshers |
Job Location | New Delhi |
Last Date | 10 July 2022 |
യോഗ്യത :
- അംഗീകൃത സർവകലാശാലാ ബിരുദം,
- കംപ്യൂട്ടർ പരിജ്ഞാനം വേണം.
- കംപ്യൂട്ടറിൽ മിനിറ്റിൽ 35 വാക്ക് ടൈപ്പിങ് സ്പീഡും ഉണ്ടായിരിക്കണം.
പ്രായം : 2022 ജൂലായ് ഒന്നിന് 18 വയസ്സിന് മുകളിലും 30 വയസ്സിൽ താഴെയുമായിരിക്കണം.
എസ്.സി. എസ്.ടി , ഒ.ബി.സി. ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്ത ഭടർക്കും സ്വാതന്ത്ര്യസമരസേനാനികളുടെ ആശ്രിതർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ശമ്പളം :
പരീക്ഷ :
- തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒബ്ജക്ടീവ് ഡിസ്ക്രിപ്റ്റിവ് എഴുത്തുപരീക്ഷയും ഇംഗ്ലീഷ് ടൈപ്പിങ് ടെസ്റ്റും ഉണ്ടാവും.
- ഒബ്ജക്ടീവ് പരീക്ഷയിൽ പരീക്ഷയിൽ നാലിലൊന്ന് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.
അപേക്ഷാഫീസ് : ജനറൽ, ഒ.ബി.സി. വിഭാഗക്കാർക്ക് 500 രൂപയും എസ്.സി, എസ്.ടി, വിമുക്തഭടർക്കും ഭിന്നശേഷിക്കാർക്കും സ്വാതന്ത്ര്യസമരഭടന്മാരുടെ ആശ്രിതർക്കും 250 രൂപയുമാണ് (പുറമെ ബാങ്ക് ചാർജും) അപേക്ഷാഫീസ്.
ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.sci.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസ്സിലാക്കി ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10.
Post a Comment