നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) തസ്തികയിൽ താത്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒരു ഒഴിവുണ്ട്. ഹൈസ്‌കൂൾതലത്തിൽ സോഷ്യൽ സയൻസ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ള അപേക്ഷകർക്ക് ജൂലായ് 8ന് രാവിലെ 10:30 ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാം. യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9447376337.
അധ്യാപക ഒഴിവ്..
Ammus
0
Post a Comment