തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ ദിവസവേതനടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂലൈ ആറിനു രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖം നടത്തും. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (കെ.വി.എസ്.സി) രജിസ്‌ട്രേഷൻ ഉള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330736. അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും ഹാജരാക്കണം.
Post a Comment