പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുവാന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത:- ജനറല്‍/ ബി.എസ്.സി നഴ്സിംഗ്, ഡി.സി.എ/ഡി.സി.എയ്ക്ക് തത്തുല്യയോഗ്യത. പ്രവര്‍ത്തി പരിചയം അഭികാമ്യമായ ഒഴിവിന്റെ പ്രായപരിധി 45 വയസ്, ഏക ഒഴിവാണുള്ളത്. ശമ്പളം ദിവസവേതനാടിസ്ഥാനത്തില്‍ 690 രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 15ന് വൈകുന്നേരം അഞ്ചു വരെ.
മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
തൊഴിൽ വാർത്തകൾ
0
Post a Comment