Join Our Whats App Group

ലാബ് ടെക്നിഷ്യന്‍ ഒഴിവ്..


തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് കാര്യാലയത്തിലെ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-2 തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  ജൂലൈ 6ന് രാവിലെ 11 മണിക്ക് ഗവ ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വച്ചാണ് അഭിമുഖം.  ഉദ്യോഗാര്‍ത്ഥികള്‍ സയന്‍സ് ഐച്ഛികവിഷയമായി എടുത്ത് പ്ലസ്സ്ടൂ അല്ലെങ്കില്‍ തത്തുല്യ  യോഗ്യതാ പരീക്ഷ പാസായിരിക്കണം. കൂടാതെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി കോഴ്‌സ് അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്ല്യയോഗ്യതയോ നേടിയിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം 10.30ന് ഗവ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2460190.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group