തിരുവനന്തപുരം: ജില്ലയിലെ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ സാനിട്ടറി പ്ലംബർ ഓൺ കോൺട്രാക്ട് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. പ്ലംബർ ട്രേഡിൽ ഐ.ടി.ഐ പാസായ രണ്ടുവർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. 01.01.2022 ന് 18-41നും മധ്യേയായിരിക്കണം പ്രായം (നിയമാനുസൃത വയസ്സിളവ് ബാധകം). പ്രതിമാസം 15,000 രൂപ ശമ്പളം.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 17നകം രജിസ്റ്റർ ചെയ്യണം.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 17നകം രജിസ്റ്റർ ചെയ്യണം.
Post a Comment