Join Our Whats App Group

800ലധികം തൊഴിലവസരങ്ങള്‍: ഇന്‍ഫോപാര്‍ക്കില്‍ ജോബ്‌ഫെയറുമായി ജിടെകും ഐ.ഇ.ഇ.ഇയും

 ഇന്‍ഫോപാര്‍ക്കില്‍ 800ലധികം തൊഴിലവസരങ്ങളൊരുക്കി ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയേഴ്‌സും (ഐ.ഇ.ഇ.ഇ) ഇന്‍ഫോപാര്‍ക്കുമായി സഹകരിച്ച് ജിടെക് സംഘടിപ്പിക്കുന്ന ജോബ്‌ഫെയര്‍ ജൂലൈ 16ന് ഇന്‍ഫോപാര്‍ക്കില്‍ നടക്കും. 2022 ഗ്രാജ്വേറ്റ്‌സിനെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഐ.ഇ.ഇ.ഇ ജോബ് ഫെയര്‍ 2022ല്‍ 60ലധികം കമ്പനികള്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ സ്‌ക്രീനിങ്, ഓഫ്‌ലൈന്‍ ഇന്റര്‍വ്യൂ എന്നിങ്ങനെ രണ്ട് റൗണ്ടുകളിലായാണ് ജോബ് ഫെയര്‍ നടക്കുക. 2019 - 20 ബാച്ചിലെ ബി.ടെക്, എം.ടെക്, എം.സി.എ, ബി.സി.എ ബിരുദധാരികള്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്: https://ift.tt/ZQ0SENq

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group