തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ പാർട്ട് ടൈം ലാങ്‌ഗ്വേജ് (ഹിന്ദി) ടീച്ചർ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 24ന് ഉച്ചക്ക് രണ്ടിന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ ഉച്ചക്ക് 1.30ന് ബയോഡേറ്റയും യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം. പൊതുവിദ്യാലയങ്ങളിലെ പാർട്ട് ടൈം ലാങ്‌ഗ്വേജ് (ഹിന്ദി) ടീച്ചർ യോഗ്യതകൾ തന്നെയാണ് മാനദണ്ഡം.
കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്നതോ അംഗീകരിക്കപ്പെട്ടതോ ആയ ഹിന്ദിയിൽ ബിരുദം, കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്ന അല്ലെങ്കിൽ അംഗീകരിക്കപ്പെട്ട ഹിന്ദിയിലുള്ള ഓറിയന്റൽ ലേണിംഗ്/ എസ്.എസ്.എൽ.സി/ തത്തുല്യം, മദ്രാസിലെ ദക്ഷിണ ഭാരത് ഹിന്ദി പ്രചാരസഭയുടെ പ്രവീൺ/ എസ്.എസ്.എൽ.സി/ തത്തുല്യം, കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യ/ എസ്.എസ്.എൽ.സി/ തത്തുല്യം, ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയുടെ രാഷ്ട്ര ഭാഷാവിസാരദ് (RBV) / എസ്.എസ്.എൽ.സി/തത്തുല്യം/ കേരള ഹിന്ദി പ്രചാരസഭയുടെ ഹിന്ദി ഭൂഷൺ എന്നിവയാണു യോഗ്യതകൾ.
കേരള സർക്കാർ ഈ തസ്തികയിലേക്ക് നടത്തുന്ന കേരള ടിച്ചർ എലിജിബിലിറ്റി ടെസ്റ്റ് വിജയിച്ചിരിക്കണം (കെറ്റിഇറ്റി). CTET/NET/SET/M.Phil./Ph.D./M.
Post a Comment