വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലേയ്ക്ക് ആറു മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ കാരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവരും ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകർ. പ്രായം 45 വയസിനു താഴെ. ജൂൺ 28ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. വിലാസം: ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ്, വെള്ളിമാട്കുന്ന്, മേരിക്കുന്ന് (പി.ഒ.), കോഴിക്കോട് പിൻ- 673 012. ഇ-മെയിൽ: [email protected] ജൂൺ 30നു രാവിലെ 10നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് തിങ്കൾ മുതൽ ശനി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ 0495 2730459 എന്ന നമ്പറിൽ ബന്ധപ്പെടണം.
Post a Comment