തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഓപ്പൺ-1, ഈഴവ/ തിയ്യ/ ബില്ലവ-1, എസ്.സി-1 എന്നീ വിഭാഗങ്ങളിലായി ഇലക്ട്രിഷ്യൻ തസ്തികയിൽ മൂന്ന് താത്ക്കാലിക ഒഴിവുകളുണ്ട്. ഇലക്ട്രിക്കൽ എൻജിനിയറിങിൽ ഡിപ്ലോമയാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഇലക്ട്രിഷ്യൻ കോഴ്‌സ് പാസായ ഐ.ടി.ഐക്കാരെയും പരിഗണിക്കും. ഫിലിം സ്റ്റുഡിയോയിൽ രണ്ടു വർഷത്തെ പരിചയം വേണം. പ്രായം 18നും 41നും മധ്യേ ആയിരിക്കണം. 19,000 – 43,600 രൂപയാണ് വേതനം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂൺ 10നകം പേര് രജിസ്റ്റർ ചെയ്യണം.
ഇലക്ട്രിഷ്യൻ താത്ക്കാലിക ഒഴിവ്..
Ammus
0
إرسال تعليق