Join Our Whats App Group

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലത്തിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

തിരുവനന്തപുരം: പ്രവേശന  പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ജോയിന്റ് കമീഷണർ(അക്കാഡമിക്), പ്രോഗ്രാമിംഗ് ഓഫീസർ, ഇൻഫർമേഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, ശമ്പള സ്‌കെയിൽ എന്നിവ വിശദമാക്കിയുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala.org എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തതുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രസ്തുത ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
താത്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ  മേലധികാരിയുടെ നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന മേയ് 31ന് മുമ്പ് പ്രവേശന പരീക്ഷാ കമീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ് (അഞ്ചാം നില) ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group