Join Our Whats App Group

എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കാസർഗോഡ്: വെസ്റ്റ്എളേരി ബേബിജോണ്‍ മെമ്മോറിയല്‍ ഗവ. വനിത ഐ.ടി.ഐ-യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ (ഒഴിവ് -1 )ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത എംബി എ /ബിബി എ (2 വര്‍ഷം പ്രവൃത്തിപരിചയം), അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, എക്കണോമിക്‌സ് ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും 2 വര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബിരുദം/ഡിപ്ലോമയും 2 വര്‍ഷം പ്രവൃത്തി പരിചയവും ഡി ഡി ഇ ടി  സ്ഥാപനത്തില്‍ എംപ്ലോയബിലിറ്റിസ്‌കില്‍ വിഷയത്തില്‍ 2 വര്‍ഷത്തെപരിശീലനവും. പ്ലസ് 2 / ഡിപ്ലോമ തലത്തിലുള്ള ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവും, അടിസ്ഥാനകംപ്യൂട്ടര്‍ പരിജ്ഞാനവും അത്യാവശ്യമാണ്. നിശ്ചിതയോഗ്യതയുള്ളവര്‍ മെയ് 19ന് രാവിലെ 11ന് വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ 04672341666.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group