തൃശൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂൾ (മലയാളം മീഡിയം), ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ (ഇംഗ്ലീഷ് മീഡിയം) എന്നിവിടങ്ങളിലേയ്ക്ക് ഈ അധ്യയന വർഷം കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2022 ജനുവരി 1ന് 40 വയസ് കഴിയരുത്.
അപേക്ഷകർ പേര്, മേൽവിലാസം, ഫോൺ നമ്പർ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 13ന് വൈകീട്ട് 5 മണിക്ക് മുമ്പായി തൃശൂർ, അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2360381
അധ്യാപകരെ നിയമിക്കുന്നു
തൊഴിൽ വാർത്തകൾ
0
إرسال تعليق