സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന റസിഡൻഷ്യൽ എജ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ഏകലവ്യ എം ആർ സ്‌കൂളിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നു. 2023 മാർച്ച് 23 വരെയാണ് കരാർ നിയമനം. അട്ടപ്പാടി ഐ ടി ഡി പ്രോജക്റ്റ് ഓഫിസർക്ക് ജൂൺ 4നകം അപേക്ഷ നൽകണം.
അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും അധ്യാപന ഡിഗ്രിയുമാണ് യോഗ്യത. സി.ബി.എസ്.ഇ അഫിലിയേറ്റഡ് സീനിയർ സെക്കൻഡറി സ്‌കൂളിലോ ബിരുദ/ബിരുദാനന്തര കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളിലോ കുറഞ്ഞത് മൂന്നു വർഷം പ്രിൻസിപ്പലായി പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. 35 നും 58 നും മദ്ധ്യേ പ്രായമുള്ള, സ്‌കൂളിൽ താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ മാത്രം അപേക്ഷിക്കുക. പ്രതിമാസ ഓണറേറിയം 45,800 രൂപ.
إرسال تعليق