സംസ്ഥാന മഹിള സമഖ്യ സൊസൈറ്റിയും മയ്യനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന മയ്യനാട് ഗേൾസ് ചിൽഡ്രൻസ് ഹോമിൽ പ്രൊബേഷൻ ഓഫീസർ തസ്തികയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. കൊല്ലം ജില്ലയിൽ ഒരു ഒഴിവാണുള്ളത്. എം.എ/എം.എസ്‌സി സൈക്കോളജി, എം.എ സോഷ്യോളജി എന്നിവയാണ് യോഗ്യത. പ്രായപരിധി 25 നും 50 നും മദ്ധ്യേ. ഒരു വർഷം പ്രവൃത്തിപരിചയം അനിവാര്യം. യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 26 രാവിലെ 10.30ന് മയ്യനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഹാജരാകണം.
വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം. ഫോൺ: 0471-2348666, ഇ-മെയിൽ: [email protected], വെബ്‌സൈറ്റ്: www.keralasamakhya.org.
إرسال تعليق