മലപ്പുറം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍. 517/2019) തസ്തികയിലേക്കുള്ള അഭിമുഖം മെയ് അഞ്ച്, ആറ്, 11, 12, 13, 18, 19,20, 25, 26, 27, തിയതികളിലായി പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ നിര്‍ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സല് സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നിശ്ചിത ദിവസം കൃത്യസമയത്ത് അഭിമുഖത്തിന് എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0483 2 734308.
വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്കൂള്‍ ടീച്ചര്‍ അഭിമുഖം
തൊഴിൽ വാർത്തകൾ
0
إرسال تعليق