Join Our Whats App Group

ലക്ഷ്യമിടുന്നത് 120ലധികം തൊഴിലവസരങ്ങള്‍; ടെക്‌നോപാര്‍ക്കില്‍ ഓഫീസ് തുറന്ന് ട്രീസ് ഇന്ത്യ

 

തിരുവനന്തപുരം: സോഫ്റ്റുവെയര്‍ സൊല്യൂഷന്‍ രംഗത്തെ പ്രമുഖ കമ്പനി ട്രീസ് ഇന്ത്യ ടെക്‌നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു. 22 ജീവനക്കാരുമായി തുടക്കമിട്ട തിരുവനന്തപുരത്തെ ഓഫീസില്‍ ഈ വര്‍ഷം 120 ഓളം അവസരങ്ങളാണ് ഒരുങ്ങുന്നത്. യു.എസിലെ ഡിസ്പന്‍സറികള്‍ക്ക് വേണ്ട എന്റര്‍പ്രൈസ് ക്വാളിറ്റി റീട്ടെയില്‍ മാനേജ്‌മെന്റ് സോഫ്റ്റുവെയര്‍ വ്യവസായം വഴി കമ്പനി പ്രതിവര്‍ഷം നൂറുകോടി രൂപയുടെ ഇടപാടുകളാണ് നടത്തുന്നത്.

ടെക്‌നോപാര്‍ക്ക് ആംസ്റ്റര്‍ ബില്‍ഡിങ്ങില്‍ ആരംഭിച്ച ഓഫീസ് ട്രീസ് ഗ്ലോബല്‍ സി.ഇ.ഒ ജോണ്‍ യങ് ഉദ്ഘാടനം ചെയതു. ഗ്ലോബല്‍ സി.എഫ്.ഒ ഡേവിഡ് യന്‍, എന്‍ജിനിയറിങ് ഹെഡ് ഷോണ്‍ വീഡ്, എച്ച്.ആര്‍ ഹെഡ് ജീനറ്റ് ഒപാല്‍സ്‌കി ഇന്ത്യയിലെ ഡയറക്ടര്‍ ശ്രീശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group