തിരുവനന്തപുരം: ജില്ലാ ദാരിദ്ര്യലഘൂകരണവിഭാഗം നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നടപ്പാക്കിവരുന്ന പി.എം.കെ.എസ്.വൈ 2 പദ്ധതിയിലെ പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗ് അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരെ പരിഗണിക്കും.
പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18 രാവിലെ 11ന് യോഗ്യതാ രേഖകളുടെ അസൽ സഹിതം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ഹാജരാകണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2360137
വാക്ക്-ഇൻ-ഇന്റർവ്യൂ
തൊഴിൽ വാർത്തകൾ
0
إرسال تعليق