കോട്ടയം: പാലാ ജനറല്‍ ആശുപത്രിയിലെ വിമുക്തി ലഹരി കേന്ദ്രത്തില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിൽ കരാര്‍ നിയമനത്തിന് മാര്‍ച്ച് 18 ന് രാവിലെ 10.30 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് എം.ഫിൽ / എം.എ സോഷ്യോളജി / എം.എ സൈക്കോളജിയും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് ഡിപ്ലോമയും / സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദവും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് ഡിപ്ലോമയും / സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക്
പങ്കെടുക്കാം. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം കോട്ടയം ജനറല്‍ ആശുപത്രിക്കു സമീപത്തെ ഗവണ്‍മെന്റ് നേഴ്‌സിംഗ് സ്‌കൂള്‍ ഓഫീസില്‍ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 0481 2562778
إرسال تعليق