വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികൾക്ക് അവതാരകരാകാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി ഇല്ല. മലയാളം, ഇംഗ്ലീഷ് ഭാഷകൾ അക്ഷരസ്ഫുടതയോടെയും വ്യക്തതയോടെയും കൈകാര്യം ചെയ്യാൻ കഴിവുള്ളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റ, ഫോട്ടോ, പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം മാർച്ച് 25നകം സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം-3 എന്ന വിലാസത്തിലോ [email protected] ലോ അപേക്ഷ ലഭിക്കണം.
വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ അവതാരകരെ ക്ഷണിക്കുന്നു..
Ammus
0
إرسال تعليق