പത്തനംതിട്ട: പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് എച്ച്.എം.സി നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ഈ മാസം 17 ന് മുന്‍പ് പി.എച്ച്.സി ഓഫീസില്‍ അപേക്ഷ നല്‍കണം. പത്താംക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിള്‍ ലൈസന്‍സ്, ബാഡ്ജ്, ഫസ്റ്റ് എയിഡ് നോളഡ്ജ്, പോലീസ് ക്ലിയറന്‍സ് ഇവ ഉണ്ടായിരിക്കണം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രമാടം പഞ്ചായത്തിലുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഫോണ്‍ : 0468 2306524.
ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
തൊഴിൽ വാർത്തകൾ
0
إرسال تعليق