Join Our Whats App Group

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഐ.ടി.ഐകളില്‍ നിശ്ചിത സമയത്തേക്ക് ''എംപ്ലോയബിലിറ്റി സ്‌കില്‍സ്' എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. 

യോഗ്യത- എംബിഎ/ബിബിഎ/ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമ, ഡിജിടി സ്ഥാപനങ്ങളില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്ലുകളില്‍ ഹ്രസ്വകാല TOT കോഴ്‌സുമായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും കൂടാതെ പ്ലസ്ടു/ഡിപ്ലോമ തലത്തില്‍ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം.

മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം മാര്‍ച്ച് 23 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ (എലത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം) നടത്തുന്ന ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495- 2461898.


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group