Join Our Whats App Group

വ്യക്തിത്വ വികസന പരിശീലകരെ കെ-ഡിസ്‌ക് എംപാനൽ ചെയ്യുന്നു..


സംസ്ഥാന സർക്കാരിന്റെ നോളജ് ഇക്കോണമി മിഷന്റെ ഭാഗമായി വ്യക്തിത്വ വികസന പരിശീലകരെ (പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് പ്രൊഫഷണൽ-പി.ഡി.പി.) എംപാനൽ ചെയ്യുന്നു. തൊഴിലന്വേഷകർക്ക് അവരുടെ മേഖലകളിൽ വിജയിക്കുന്നതിനാവശ്യമായ കൗൺസിലിംഗും മെന്ററിംഗും നൽകുകയും ആശയവിനിമയ വൈദഗ്ധ്യം ഉണ്ടാക്കുകയും ജോലിക്കുവേണ്ടിയുള്ള അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കാൻ സജ്ജമാക്കുകയുമാണ് ലക്ഷ്യം. ഈ മേഖലയിൽ പരിചയസമ്പന്നരായ വിദഗ്ദ്ധരിൽ നിന്ന് നോളജ് എക്കോണമി മിഷന്റെ ചുമതലയുള്ള കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ്      (കെ-ഡിസ്‌ക്) അപേക്ഷ ക്ഷണിച്ചത്. അവസാന തിയതി മാർച്ച് രണ്ട്. വിശദവിവരങ്ങൾ https://kdisc.kerala.gov.in/ ൽ ലഭിക്കും.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group