എറണാകുളം: ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് (സിടിവിഎസ് ഒടി ആന്റ് ഐസിയു) യോഗ്യത ബി.എസ്.സി നഴ്സിംഗ് /ജിഎന്‍എം (സിടിവിഎസ് ഒടി ആന്റ് ഐസിയു ലുളള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം). മാര്‍ച്ച് രണ്ടിന് രാവിലെ 10.30 ന് എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നു. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം എറണാകുളം ജനറല്‍ ആശുപത്രി ടെലി മെഡിസിന് ഹാളില്‍ ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
കരാര്‍ നിയമനം
തൊഴിൽ വാർത്തകൾ
0
إرسال تعليق