Join Our Whats App Group

സിവില്‍ ഡിപ്ലോമക്കാര്‍ക്ക് ജല്‍ജീവന്‍ മിഷനില്‍ നിയമനം

 കാസർഗോഡ്: ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കാസര്‍കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ വളണ്ടിയറായി നിയമിക്കുന്നു. 631 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരണം അല്ലെങ്കില്‍ പരമാവധി ആറ് മാസത്തേക്കാണ് നിയമനം. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 11 വെള്ളിയാഴ്ച്ച രാവിലെ 11 മുതല്‍ 2 വരെ വിദ്യാനഗറിലെ ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലാബില്‍ നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും, ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍ 8289940567

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group