Join Our Whats App Group

ഭിന്നശേഷിക്കാർക്കായി തൊഴിൽമേള നടത്തും..


കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കായി മാർച്ച് 10ന് (രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ) തൊഴിൽമേള സംഘടിപ്പിക്കും. പത്താം ക്ലാസോ അതിനു മുകളിലോ യോഗ്യതയുള്ളവർ രജിസ്റ്റർ ചെയ്യുകയോ ബയോഡാറ്റ നേരിട്ടോ തപാൽ മുഖേനയോ ഓഫീസ് ഇ-മെയിൽ വഴിയോ അയയ്ക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 5. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/ggVgujdNm6Yo91R8A, ഇ-മെയിൽ: [email protected]. വിലാസം: ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, ഭാരത സർക്കാർ, തൊഴിൽ മന്ത്രാലയം (ഡി.ജി.ഇ) നാലാഞ്ചിറ, തിരുവനന്തപുരം- 695015. കൂടുതൽ വിവരങ്ങൾക്ക്: 0471-2530371, 9895544834, 9400739172.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group