കാസർഗോഡ്: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പി.എം.കെ.വി.വൈ 3.0) യുടെ മൂന്നാംഘട്ടം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ആരംഭിച്ചതിന്റെ ഭാഗമായി പെരിയജവഹര്‍ നവോദയ വിദ്യാലയത്തിലും ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സ് പരിശീലനകേന്ദ്രം ആരംഭിച്ചു. 15 മുതല്‍ 27 വയസ് വരെയുള്ള പത്താം ക്ലാസ്സ് പാസ്സായ യുവതികള്‍ക്ക് അപേക്ഷിക്കാം. 400 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സ് തികച്ചും സൗജന്യമായിരിക്കും. ജനുവരി അവസാന വാരത്തോടെ കോഴ്സ് ആരംഭിക്കും. കോഴ്സ് പൂര്‍ത്തിയാകുന്നതോടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍ 8921080165, 9496424692
Post a Comment