Join Our Whats App Group

ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം

കാസർഗോഡ്: ദോഹയിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ ബിര്‍ളാ പബ്‌ളിക് സ്‌കൂളിലെ പ്രൈമറി, മിഡില്‍, സെക്കണ്ടറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതത് വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്ത ബിരുദം, ബി.എഡ്, 2 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള സി.ബി.എസ്. ഇ സ്‌കൂളിലെ പ്രവൃത്തി പരിചയവും അനായാസേന ഇംഗ്‌ളീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് യോഗ്യത. പ്രൈമറി വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ്, കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എഡ്യൂകേറ്റര്‍ എന്നീ തസ്തികകളിലും മിഡില്‍ വിഭാഗത്തില്‍ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യന്‍, നിര്‍മ്മിത ബുദ്ധി (റോബോട്ടിക്‌സ്), സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ തസ്തികകളിലും സെക്കണ്ടറി വിഭാഗത്തില്‍ കണക്ക്, ഫിസിക്‌സ്, ബയോളജി തസ്തികകളിലുമാണ് ഒഴിവുകള്‍ . പ്രൈമറി വിഭാഗത്തില്‍ എല്ലാ തസ്തികകളിലേക്കും മിഡില്‍ വിഭാഗത്തില്‍ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യന്‍, നിര്‍മ്മിത ബുദ്ധി (റോബോട്ടിക്‌സ്) തസ്തികകളിലേക്കും വനിതകള്‍ക്ക് മാത്രമാണ് ഒഴിവുകള്‍.  www.norkaroots.org  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷ അയക്കാം. അവസാന തീയതി ഫെബ്രുവരി 7.  ഫോണ്‍ ടോള്‍ ഫ്രീ- 1800425393.  വിദേശത്തു നിന്നും 0918802012345  എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ സര്‍വീസും ലഭ്യമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group