കാസർഗോഡ്: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷന് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ തൊഴില്‍ മേള ജനുവരി 21 മുതല്‍ 27 വരെ നടക്കും. അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ തൊഴില്‍ നല്‍കുന്നതിനായി ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്ല്യു.എം.എസ്) വഴിയാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക്, അവരുടെ സൗകര്യാര്‍ത്ഥം വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ ഓണ്‍ലൈനായി DWMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വെര്‍ച്വല്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കാം .ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകന് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിനും തെരഞ്ഞെടുക്കുന്നതിനും വിവിധ അവസരങ്ങളിലൂടെ കേരള നോളജ് ഇക്കണോമി മിഷന് സഹായിക്കും. ഉദ്യോഗാര്‍ത്ഥികള്‍ Knowledgemission.kerala.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ പൂര്‍ത്തിയാക്കണം. ഫോണ്‍: 0471 2737881
കേരള നോളജ് ഇക്കണോമി മിഷന് ഓണ്‍ലൈന്‍ തൊഴില്‍മേള ജനുവരി 21 മുതല്‍
തൊഴിൽ വാർത്തകൾ
0
إرسال تعليق