Join Our Whats App Group

മെഗാ ജോബ് ഫെയർ 2022ലേക്ക് ജനുവരി 10വരെ രജിസ്റ്റർ ചെയ്യാം

 

കണ്ണൂർ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി 14ന് നടക്കുന്ന മെഗാ ജോബ് ഫെയർ 2022 ലേക്ക് തൊഴിലന്വേഷകർക്ക് ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാം. നിലവിൽ 1800ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കാളികളാകാം. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്റെ മേൽനോട്ടത്തിലാണ് കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ മേള സംഘടിപ്പിക്കുന്നത്.

രജിസ്റ്റർ ചെയ്യേണ്ട രീതി :
statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ എന്ന ടാബ് ക്ലിക്ക് ചെയ്ത് Register As Job Seeker എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവ ചേർത്ത് രജിസ്റ്റർ ക്ലിക്ക് ചെയ്യുക.
നിങ്ങൾ കൊടുത്ത മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി വരുന്നതാണ്. അത് സബ്മിറ്റ് ചെയ്യുക.
നിങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് യൂസർനെയിമും പാസ്വേഡും ലഭിക്കും. അത് വച്ച് ലോഗിൻ ചെയ്ത് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റും നൽകുക. ശേഷം രജിസ്‌ട്രേഷൻ പൂർത്തീകരിക്കുക.
വെബ്‌സൈറ്റിൽ ജോബ് ഫെയർ സെഷൻ ക്ലിക്ക് ചെയ്താൽ കണ്ണൂർ മെഗാ ജോബ് ഫെയർ ഒഴിവുകൾ കാണാൻ കഴിയും. ഇതിൽ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ഒഴിവുകൾ നോക്കി അപേക്ഷിക്കുക.

നിയമാവലി:
ഒരാൾക്ക് അഞ്ച് കമ്പനി ഒഴിവുകൾ മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ജനുവരി 10 വരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം. രജിസ്റ്റർ ചെയ്ത ഇമെയിലിലേക്കും മൊബൈൽ നമ്പറിലേക്കും ജനുവരി 10നു ശേഷം ഹാൾടിക്കറ്റ് വരും. ഈ ഹാൾടിക്കറ്റ് പ്രിന്റ് ചെയ്ത് വരുന്നവരെ മാത്രമേ ജോബ് ഫെയറിലേക്ക് വരാൻ അനുവദിക്കൂ. ഹാൾടിക്കറ്റിൽ പറഞ്ഞ സമയത്തിന് 15 മിനുട്ട് മുമ്പ് മാത്രം സ്ഥലത്ത് എത്തിച്ചേരുക. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്‌പോട്ട് രജിസ്‌ട്രേഷൻ സംവിധാനം ഉണ്ടാകുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയം 9048778054 എന്ന നമ്പറിൽ ബന്ധപ്പെടുക


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group