അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്..


തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ് (സിഇടി) ലെ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ വിഭാഗങ്ങളിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. അതാതു വിഷയങ്ങളിലോ അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ ബി.ഇ/ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസ്സിൽ പാസ്സായിരിക്കണം) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ 17ന് രാവിലെ 10ന് മുൻപായി കോളേജിലെ അതാതു വിഭാഗങ്ങളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0471-2515656, 2515561, 2515562.

Post a Comment

Previous Post Next Post