ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഒഴിവ്

മലപ്പുറം: ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള അംഗത്തിന്റെ തസ്തികയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍, അപേക്ഷ എന്നിവ ജില്ലാ സപ്ലൈ ഓഫീസ്, മലപ്പുറം, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ എന്നിവിടങ്ങളില്‍ ലഭിക്കും. നിയമന വിജ്ഞാപനം, അപേക്ഷ എന്നിവ http://consumeraffairs.keraka.gov.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: നവംബര്‍ 30.

Post a Comment

Previous Post Next Post