കാസർഗോഡ്: തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുളള സീറ്റുകളിലേക്ക് നവംബര്‍ 24, 25, 26 തീയതികളില്‍ രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് പുറമേ പുതുതായി അപേക്ഷിക്കുവാന്‍ താല്‍പര്യമുളളവര്‍ക്കും കോളേജിലെത്തി രജിസ്റ്റര്‍ ചെയ്യാം.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ എന്ന ക്രമത്തിലാകും പ്രവേശനം. സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസ് എന്നിവ കരുതണം. ഒഴിവുകളുടെ വിവരങ്ങള്‍ www.polyadmission.org, www.gptctrikaripur.in എന്നീ വെബ്‌സൈറ്റില്‍ നിന്നും 04672211400, 9946457866, 9497644788 എന്നീ ഫോണ്‍ നമ്പറുകളിലും ലഭ്യമാണ്.
Post a Comment