തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ പബ്ലിക് ഹെല്‍ത്ത് ഡെന്റിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഡി.എ. 40 ശതമാനം മുതല്‍ 70 ശതമാനം ലോവര്‍ ലിംപ് വിഭാഗത്തില്‍ ഉള്ളവര്‍ക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള താത്ക്കാലിക ഒഴിവുണ്ട്. പ്രായ പരിധി 01.01.2021 ന് 41 വയസു കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയില്‍ 15600-39100 രൂപ, പബ്ലിക്ക് ഹെല്‍ത്ത് ഡെന്റിസ്ട്രിയില്‍ എം.ഡി.എസ് ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 23 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റിന്റെ ഓഫീസര്‍ അറിയിച്ചു.
ഡെന്റിസ്ട്രി അസി. പ്രഫസര്‍ ഒഴിവ്..
Ammus
0
Post a Comment