വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസ് ഡിസം. 5ന്

പാലക്കാട്: സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തിയ വയര്‍മാന്‍ പരീക്ഷ 2020 വിജയിച്ചവര്‍ക്ക് പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ഹെഡ്പോസ്റ്റ് ഓഫീസ് റോഡിലുള്ള ലയണ്‍സ് സ്‌കൂളില്‍ സാങ്കേതിക പരിശീലന ക്ലാസ് നടത്തും.
സാങ്കേതിക പരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിച്ചാല്‍ മാത്രമെ വയര്‍മാന്‍ പെര്‍മിറ്റ് നല്‍കൂവെന്ന് ലൈസന്‍സിംഗ് ബോര്‍ഡ് സെക്രട്ടറി ഉത്തരവിറക്കിയ സാഹചര്യത്തില്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ വിജയിച്ചവര്‍ ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. സംശയ നിവാരണത്തിന് 0491 – 2972023, cipalakkad@gmail.com ല്‍ ബന്ധപ്പെടാം.

Post a Comment

Previous Post Next Post