കാസര്‍കോട് :ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലേക്ക് കൗണ്‍സിലര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് സൈക്കോളജിയിലോ സോഷ്യല്‍വര്‍ക്കിലോ ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് കൗണ്‍സിലര്‍ തസ്തികയിലേക്കും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രിഓപ്പറേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ അഞ്ചിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, സിവില്‍സ്റ്റേഷന്‍ ഡി ബ്ലോക്ക്, രണ്ടാം നില, പി.ഒ വിദ്യാനഗര്‍ കാസര്‍ഗോഡ്, 671123 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷാഫോം https://ift.tt/2Zb2qoa ല്‍ ലഭ്യമാണ്. കൂടുതല്‍വിവരങ്ങള്‍ക്ക് 6235142024.
Post a Comment