ഇടുക്കി: കോട്ടയം ജില്ലയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ പ്രിയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള അസി. പ്രൊഫസര്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത- MDS in Community Dentistry പ്രായം- 22-45 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം) നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം,
ജാതി, വിദ്യാഭ്യാസയോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 20 ന് മുമ്പായി ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍ഒസി ഹാജരാക്കണം.
അസി. പ്രൊഫസര്‍ ഒഴിവ്..
Ammus
0
Post a Comment